തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഇടിഞ്ഞില്ലം -നാലുകോടി റോഡിൽ ഇടിഞ്ഞില്ലം ജംഗ്‌ഷൻ മുതൽ ഒട്ടത്തിൽ കടവ് ഭാഗംവരെ കോൺക്രീറ്റ് നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ രണ്ടാഴ്ചഈ റോഡിലൂടെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അനുബന്ധപാതകളിലൂടെ പോകണമെന്ന് പെരിങ്ങര പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.