manojkumar
എം. എസ്. മനോജ് കുമാർ

തിരുവല്ല: നഗരസഭ മുൻ കൗൺസിലർ തുകലശേരി മാലിയിൽ പുത്തൻപുരയിൽ വീട്ടിൽ എം.എസ്. മനോജ് കുമാർ (സന്തോഷ് - 56) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ശ്രീവല്ലഭ മഹാക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്, ബി.ജെ.പി. ടൗൺ കമ്മിറ്റി പ്രസിഡന്റ്, മണ്ഡലം ജനറൽസെക്രട്ടറി, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ അംഗം, ബി.എം.എസ്. മേഖലാ സെക്രട്ടറി, യുവമോർച്ച താലൂക്ക് സെക്രട്ടറി, ആർ.എസ്.എസ്. നഗർ സമ്പർക്ക പ്രമുഖ്, തിരുവല്ല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കാട്ടൂക്കര ചുടുകാട്ടിൽ വീട്ടിൽ പ്രീത മനോജ്. മകൾ: ശ്യാംഭവി മനോജ് (എട്ടാം ക്ലാസ് വിദ്യാർത്ഥിനി, തിരുവല്ല അമൃത വിദ്യാലയം). സഹോദരങ്ങൾ: പ്രസന്നകുമാരി, രത്‌നകുമാരി, ഉഷാദേവി, ലതികാ കുമാരി.