പത്തനംതിട്ട : ശ്രീനാരായണ എംപ്ലോയീസ് ഫോറം പത്തനംതിട്ട യൂണിയൻ പ്രവർത്തക സമ്മേളനം എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് സജീവ് കുമാർ സി.കെ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി പ്രസിഡന്റ് അജുലാൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അനിൽകുമാർ സംഘടനാസന്ദേശം നൽകി. കേന്ദ്രസമിതി സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഉണർവ് ഓൺലൈൻ ക്ലാസ് നയിക്കുന്ന ആനന്ദഭായി പി.കെയെ ആദരിച്ചു. പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് യോഗം അസി. സെക്രട്ടറി റ്റി.പി. സുന്ദരേശൻ അവാർഡുകൾ നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ. വിക്രമൻ, എംപ്ലോയീസ് ഫോറം സംസ്ഥാന ട്രഷറർ ഡോ. എസ്. വിഷ്ണു, സംസ്ഥാന വൈസ് പ്രസിഡന്റ് അനിലാ പ്രദീപ്, സുശീലാ ശശി, ബീനാ സജിനാഥ്, രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഫോറം യൂണിയൻ വൈസ് പ്രസിഡന്റ് സുധീഷ് എസ്. സ്വാഗതവും സെക്രട്ടറി സുദീപ് ബി. നന്ദിയും പറഞ്ഞു.
ഭാരവാഹികൾ - പ്രസിഡന്റ് - സുദീപ്. ബി, സെക്രട്ടറി - സുധീഷ്. എസ്. കേന്ദ്രസമിതി അംഗമായി സജീവ് കുമാർ സി.കെയെ തിരഞ്ഞെടുത്തു.