അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 4838ാം നമ്പർ മേലൂട് ആശാൻ നഗർ ശാഖാ യോഗം ഗുരുക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ പത്താം വാർഷികവും അവാർഡ് വിതരണവും ചികിത്സാസഹായ വിതരണവും അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് പഴകുളം ശിവദാസൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സുജാ മുരളി, എം. ജി.രമണൻ, അഡ്വ. രതീഷ് ശശി, ശശി പല്ലറയിൽ,എം. എൻ. ദേവരാജൻ, സജി മാവഞ്ചേരി, മുരളീധരൻ നിലമേൽ, വിജയരാജൻ, മനോഹരൻ, ഷാജി മാമ്പൊഴിൽ, ഷിനു ശശി, ജയൻ രോഹിണി നിവാസ്, മണിയമ്മ കല്ലുതുണ്ടിൽ, എന്നിവർ പ്രസംഗിച്ചു