റാന്നി: നാറാണംമൂഴി ഗവ.എൽ. പി സ്കൂളിൽ ഹരിത കേരള മിഷന്റെ ഭാഗമായി കൃഷി ഭവനിൽ നിന്ന് കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു പി .റ്റി .എ പ്രസിഡന്റ് ബിനോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ സോണിയ മനോജ് ഉദ്ഘാടനം ചെയ്തു.ഹെഡ് മിസ്ട്രസ് അനില മെറാഡ്,ശ്രീജ രാജ് എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ ബിജു ക്ളാ സെടുത്തു.