basheer
ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടെത്തിയ മണക്കാല ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ

മണക്കാല: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനത്തിൽ ബഷീർ കഥകളിലെ കഥാപാത്രങ്ങളായി വേഷമിട്ട് മണക്കാല ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ. ബഷീറിന്റെ ബാല്യകാലസഖിയിലെ കഥാപാത്രങ്ങളെയാണ് കുട്ടികൾ അഭിനയിച്ച് അവതരിപ്പിച്ചത്. ചടങ്ങിൽ വിദ്യാരംഗം കലാവേദിയുടെയും പാട്ടരങ്ങ് നാടൻ പാട്ട് കളരിയുടെയും ഉദ്ഘാടനം നടന്നു. ബി.ആർ.സി കോർഡിനേറ്റർ ജയശ്രീ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൺ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഡി.ജയശ്രീ, പാട്ടരങ്ങ് അവതരിപ്പിച്ച ടി. ഷൈമ എന്നിവർ സംസാരിച്ചു.