kolam
ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി സജിചെറിയാന്റെ കോലം കത്തിച്ചപ്പോൾ

ചെങ്ങന്നൂർ: ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു സ്വാതന്ത്ര്യ സമരം ആഘോഷിക്കാതിരിക്കുകയും, ഇന്ത്യയെ ഒറ്റുകൊടുക്കുകയും ചെയ്ത കമ്മ്യൂണിസത്തിന്റെ യഥാർത്ഥ മുഖമാണ് മന്ത്രിയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നത്. ഭരണഘടനാ മൂല്യങ്ങളെ ഇകഴ്ത്തി തീവ്രവാദികൾക്ക് കരുത്തു പകരുന്ന മന്ത്രി രാജിവച്ച് രാജ്യത്തോട് മാപ്പു പറയണമെന്ന് ഗോപകുമാർ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, രശ്മി സുഭാഷ്, വൈസ് പ്രസിഡന്റ് മാരായ പി.ബി അഭിലാഷ്, മനുകൃഷ്ണൻ, രാജേഷ് ഗ്രാമം, ട്രഷറർ എസ്.വി പ്രസാദ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശാൽ പാണ്ടനാട്, മഹിളാമോർച്ച മണ്ഡലം ജന: സെക്രട്ടറി സിന്ധു ലക്ഷ്മി,ടി.സി സുരേന്ദ്രൻ, രോഹിത്ത്.പി.കുമാർ,ടി.ജി രാജേഷ്, ശ്രീദേവി ബാലകൃഷ്ണൻ,സിനി ബിജു, ഇന്ദു രാജൻ,രഞ്ജിത്ത് വെൺമണി,അനീഷ ബിജു,കെ.കെ അനൂപ്, ശ്രീവിദ്യ മുഖശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.