പന്തളം: എസ്.എൻ.ഡി.പി യോഗം 229ാം നമ്പർ മുട്ടം തുമ്പമൺ ശാഖാ യോഗം വക ഗുരുക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയുടെ 10-ാം വാർഷികം ശനിയാഴ്ച ക്ഷേത്ര തന്ത്രി അഡ്വ. രതീഷ് ശശിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും. വ്യാഴം വൈകിട്ട് 5ന് കൊടിയേറ്റ്. ശനി രാവിലെ 5 ന് പള്ളിയുണർത്തൽ 6.30ന് ഗണപതി ഹോമം, 7.30 ന് അഭിഷേകം, ഉഷപൂജ, 8.30 ന് നവക പഞ്ചഗവ്യ കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, 11 ന് പൊതുസമ്മേളനവും അവാർഡ് വിതരണവും, യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം. ഡി. ജയപ്രസാദ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡോ. എ. വി. ആനന്ദരാജ് മുഖ്യ പ്രഭാഷണവും വൈസ് പ്രസിഡന്റ് റ്റി. കെ. വാസവൻ അവാർഡ് വിതരണവും നിർവഹിക്കും. 1 ന് പ്രസാദമൂട്ട്, 6 ന് ദീപാരാധന.