പന്തളം: കുരമ്പാല എരുചുരുളി മലയിൽനിന്ന് മണ്ണെടുക്കരുതെന്ന് കേരള കോൺഗ്രസ് പന്തളം മുനിസിപ്പൽ കമ്മിറ്റി ആവശ്യപെട്ടു. പ്രസിഡന്റ് മാത്യു ശാമുവൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് ചെയർമാൻ ഡി. കെ. ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രവി, ജില്ലാ ജനറൽ സെക്രട്ടറി ജോൺ തുണ്ടിൽ, വർഗീസ് ഡാനിയേൽ, അനീഷ് കോരണ്ടിപ്പള്ളിൽ, തോമസ് ശങ്കരത്തിൽ, സി. ഒ. കോശി, കുഞ്ഞുമോൻ, ബാലകൃഷ്ണപിള്ള, ജേക്കബ്, ശാമുവൽ വലക്കടവിൽ, എന്നിവർ പ്രസംഗിച്ചു.