jose
സ്‌നേഹസ്പർശത്തിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായം കോർഡിനേറ്റർ ജോസ് പള്ളുവാതുക്കൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ: സ്‌നേഹസ്പർശത്തിന്റെയും ചന്ദനപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് നോട്ട് ബുക്കുകൾ, കിറ്റുകൾ, രോഗികൾക്ക് സാമ്പത്തിക സഹായം എന്നിവ വിതരണം ചെയ്തു. സാമൂഹികപ്രവർത്തകനും സ്‌നേഹസ്പർശം കോഡിനേറ്ററുമായ ജോസ് പള്ളിവാതുക്കൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൻച്ചായൻ, , വിനയൻ ചന്ദനപ്പള്ളി, സാംകുട്ടി അടിമുറിയിൽ, ഷൈജു മുല്ലശേരിൽ, എബ്രഹാം സാമൂവൽ കോപ്പാറ, രാജു പുവണ്ണുവിളയിൽ എന്നിവർ പങ്കെടുത്തു.