06-kulanada-njattuvela
കുളനട ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭ്യമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും വിള ഇൻഷുറൻസ് വാരാഘോഷവും പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: കുളനട ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭ്യമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും വിള ഇൻഷുറൻസ് വാരാഘോഷവും നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ പന്തളം ബ്ലോക്ക് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ലിനി ജേക്കബ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് മെമ്പർ ജോൺസൺ ഉള്ളന്നൂർ, കുളനട ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാദേവി, ഷീജ മോനച്ചൻ അഡ്വ. വി.ബി സുജിത്ത്, പി. കെ വാസുപിള്ള, സോമശേഖരൻ നായർ, അയിനി സന്തോഷ്. അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീജകുമാരി എന്നിവർ പ്രസംഗിച്ചു.