പത്തനംതിട്ട: പൂവൻപാറ മലങ്കോട്ട ദേവസത്തിൽ മലയപ്പൂപ്പന് പ്രതിഷ്ഠയും താംബൂല സമർപ്പണവും ഇന്ന് സമാപിക്കും. പുലർച്ചെ അഞ്ചരയ്ക്ക് മഹാഗണപതി ഹോമം, ഉഷ:പൂജ, മൃത്യുഞ്ജയ ഹോമം. ഏഴരയ്ക്ക് മലയപ്പൂപ്പന് പ്രതിഷ്ഠാ കർമം. കോടമല ഉൗരാളി സുരേഷ് നേതൃത്വം നൽകും. ചതുർശുദ്ധി, ധാര,പഞ്ചകം,നവകലശപൂജ, ശുദ്ധിക്രിയ, കാവിൽ നൂറുംപാലും, സമൂഹസദ്യ എന്നിവയുണ്ടാകും.