തിരുവല്ല: എം.സി.റോഡിലെ ആറാട്ട് കടവ് പാലം മുതൽ തോണ്ടറ പാലം വരെയുള്ള ഭാഗത്തെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റൂർ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. രാത്രിയിൽ വെളിച്ചമില്ലാത്തതിനാൽ വ്യാപാരികളും യാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുന്നതിനാൽ വഴിവിളക്കുകളുടെ തകരാറുകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം ജില്ലാ സെക്രട്ടറി വി.എം.സദാശിവൻപിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജയകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനോജ് മടത്തുമൂട്ടിൽ, ട്രഷറർ എൻ.ആർ.പ്രേംലാൽ, ആർ.സി.നായർ, ജേക്കബ് കുര്യാക്കോസ്, സജി മാത്യു, ആന്റണി ജോസഫ്, എ.ആർ.അനിൽകുമാർ, രേണു ഏബ്രഹാം, സുരേഷ് പ്രണവം, സുജിത്ത് കെ.എസ, സുനോജ് ഏബ്രഹാം, കെ.ബി.സുരേഷ് എന്നിവർ പ്രസംഗിച്ചു.