ചെങ്ങന്നൂർ: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ കർഷകസഭ, ഞാറ്റുവേലചന്ത, വിള ഇൻഷുറൻസ് വാരാഘോഷം എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷേർലി രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കുമാരി, പി.ഡി.മോഹനൻ, ശ്രീദേവി ബാലകൃഷ്ണൻ കൗൺസിലർമാരായ കെ.ഷിബുരാജൻ, റിജോ ജോൺ ജോർജ്, ബി.ശരത് ചന്ദ്രൻ, രോഹിത് പി.കുമാർ, വി.വിജി, എസ്.സുധാമണി, ഇന്ദുരാജൻ,ലതിക രഘു,മിനി സജൻ,ജോസ്,അശോക് പടിപ്പുരക്കൽ, മനു എം.കൃഷ്ണൻ, സിനി ബിജു, കൃഷി ഓഫീസർ കെ.ജി.റോയി, കാർഷിക വികസന സമിതിയംഗം യു.സുബാഷ്, ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് ജേക്കബ് ഫിലിപ്പ്, ഭൂമിത്ര കിസാൻ സഭ പ്രസിഡന്റ് രാജൻ ആചാരി, സെക്രട്ടറി എം.എസ്.പ്രേമ, കിടക്കേനട ഗവ.ജെ.ബി.സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.കെ.സുജാത എന്നിവർ പ്രസംഗിച്ചു.