കീരുകുഴി: നോമ്പിഴി ഗവ.എൽ.പി.സ്‌കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം വിവിധ പരിപാടികളോടെ നടത്തി. ബഷീറിന്റെ പ്രശസ്ത നോവലായ പാത്തുമ്മയുടെ ആടിന്റെ ദൃശ്യാവിഷ്‌കാരം കുട്ടികൾ നടത്തി. പുസ്തക പ്രദർശനം, ഡോക്കുമെന്ററി പ്രദർശനം,ക്വിസ് മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. റിട്ട. അദ്ധ്യാപിക കെ.ഒ .പദ്മകുമാരി ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, അദ്ധ്യാപകരായ എസ്.ജയന്തി, ഡി. നീതു, രാജശ്രീ ആർ കുറുപ്പ്, സുമലത എന്നിവർ പ്രസംഗിച്ചു