പത്തനംതിട്ട : കെ.എസ്.യു ജില്ലാ സമ്മേളനം ആഗസ്റ്റ് 5,6,7 തീയതികളിൽ കോഴഞ്ചേരിയിൽ നടക്കും. സ്വാഗത സംഘം ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. രക്ഷാധികാരിയായി പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനെയും പഴകുളം മധുവിനെയും ഉപരക്ഷാധികാരിയായി കെ.കെ റോയിസൺ, സ്വാഗതസംഘം ചെയർമാനായി അനീഷ് വരിക്കണ്ണാമല, ജനറൽ കൺവീനറായി അൻസർ മുഹമ്മദ് എന്നിവരെയും തിരഞ്ഞെടുത്തു. ജെറി മാത്യു സാം, തോമസ് എബ്രഹാം, ജോമോൻ പുതുപറമ്പിൽ എന്നിവരാണ് കോ-ഓർഡിനേറ്റർമാർ . പ്രൊഫ പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, അടൂർ പ്രകാശ് എം.പി, കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ്, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, ജോർജ് മാമ്മൻ കൊണ്ടൂർ, എ.ഷംസുദ്ദീൻ, എൻ.ഷൈലാജ്, റിങ്കു ചെറിയാൻ, റെജി തോമസ്, ജയവർമ്മ, തോപ്പിൽ ഗോപകുമാർ, മാത്യു കുളത്തുങ്കൽ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.

യോഗത്തിൽ അൻസർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അനീഷ് വരിക്കണ്ണാമല, കെ.കെ.റോയിസൺ, എ. സുരേഷ് കുമാർ, ടി.കെ. സാജു, കാട്ടൂർ അബ്ദുൽ സലാം, സജി കൊട്ടയ്ക്കാട്, സുനിൽ കുമാർ പുല്ലാട്, ബിനു എസ്. ചക്കാല, റോജി പോൾ ഡാനിയേൽ, അബ്ദുൽ കലാം ആസാദ്, രാധാചന്ദ്രൻ, ജോമോൻ പുതുപറമ്പിൽ, പ്രദീപ് കുമാർ, എം.എസ് ഷിജു , രാഹുൽ കൈതക്കൽ, ആഘോഷ് വി. സുരേഷ്, അലൻ ജിയോ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.