കൊടുമൺ: അങ്ങാടിക്കൽ ഹൈസ്കൂൾ ജംഗ്ഷന് സമീപം ചാങ്കൂർതറ - കൊടുമൺ ചിറ പൊതുമരാമത്ത് റോഡിൽ കൂറ്റൻ മരങ്ങൾ പിഴുത് വീണത് പ്രദേശവാസികളും യുവ എഫ്.സി അംഗങ്ങളും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. ഞായറാഴ്ച രാത്രിയിൽ ഉണ്ടായ കാറ്റിലും മഴയിലും പെട്ടാണ് വൻ മരങ്ങൾ പിഴുതുവീണത്.
തൊട്ടടുത്ത് വീടുകൾ ഉണ്ടായിരുന്നെങ്കിലും അപകടം ഉണ്ടായില്ല. വൈദ്യുതി പൂർണമായും തകരാറിലായിരുന്നു. സന്തോഷ്, രാഹുലൻ, വിമൽദേവ്, ആദിത്യൻ, ഗോകുൽ, ആൽബി, നിതിൻ, നന്ദു എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.