അടൂർ : പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പെരിങ്ങനാട് നോർത്ത് ഗവ. എൽ. പി സ്കൂൾ കുട്ടികൾക്ക് പുസ്തകവിതരണം നടത്തി. വാർഡ് മെമ്പർ ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ്‌ എം. ജി. അജി അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീനിവാസൻ, ഗ്രാമ പഞ്ചായത്ത്‌ സി. ഡി. എസ് വൈസ് ചെയർപേഴ്സൺ ലക്ഷ്മി വിജയൻ, മുൻ ഗ്രാമപഞ്ചായത്ത്‌ മെമ്പർ രോഹിണി,പി. ടി. എ എക്സിക്യൂട്ടീവ് മെമ്പർ എം. എസ്. പ്രസാദ്, ആശ, ഷീബ, ബീന എന്നിവർ പ്രസംഗിച്ചു