06-pks

കലഞ്ഞൂർ : പട്ടികജാതി ക്ഷേമസമിതി കലഞ്ഞൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മികവ് 2022 നടത്തി. ഉപരിപഠനസാദ്ധ്യതകളും പട്ടികജാതി വിഭാഗങ്ങളുടെ അവകാശങ്ങളും എന്ന സെമിനാർ സംസ്ഥാന കമ്മിറ്റിയംഗം ബാബു കെ.പത്മന ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം സംസ്ഥാന കമ്മിറ്റിയംഗം കെ.വിശ്വംഭരൻ നിർവ്വഹിച്ചു. മേഖലാ പ്രസിഡന്റ് ഗിരീഷ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.ചന്ദ്രബോസ്, സി.പി.എം. ഏരിയാകമ്മിറ്റിയംഗം എസ്.രാജേഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മനോജ് കുമാർ, സൗദാരാജൻ, ഷീലാവിജയ്, ശ്രീഹരി, ശ്രീകുമാരൻ നായർ, സുനോജ് എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി എം.മനീഷ് കുമാർ സ്വാഗതവും ഏരിയാ കമ്മിറ്റിയംഗം സുജ സുഗതൻ നന്ദിയും പറഞ്ഞു.