റാന്നി: കിഴക്കൻ മലയോര പ്രദേശമായ റാന്നിയിൽ വ്യാപകമായി പനി പടരുന്നു. വൈറൽപ്പനി എന്ന നിലയിൽ സ്വയം ചികിത്സയാണ് പലരും നടത്തുന്നത്. ചുരുക്കം ആളുകൾ മാത്രമാണ് ആശുപത്രികളെ ആശ്രയിക്കുന്നത്. കൊവിഡിന് ശേഷം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് പനിക്കുള്ള മരുന്നുകൾ വാങ്ങുന്നവരാണ് കൂടുതലും. മാസ്ക് നിർബന്ധമാക്കിയെങ്കിലും പലരും വയ്ക്കാറില്ല. പനി, ചുമ, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. വൈറൽ പനിക്ക് പുറമെ കുട്ടികളിൽ മാത്രം കണ്ടുവരുന്ന തക്കാളിപ്പനിയും പടരുന്നുണ്ട്. മഴക്കാലത്ത് വീടും പരിസരവും വെള്ളം കെട്ടിനിൽക്കാതെ ശുചിയായി സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം കൊടുക്കുന്നുണ്ടെങ്കിലും പലരും ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തുന്നുണ്ട്. റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ കൊതുക് വാപകമായി മുട്ടയിട്ട് പെരുകുന്നുമുണ്ട്.