forest
കോന്നി വനം ഡിവിഷനിൽ നടന്ന വന മഹോത്സവം 2022 മാങ്കോട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വൃക്ഷ തൈകൾ നട്ടുകൊണ്ട് കോന്നി ഡി എഫ് ഒ കെ.എൻ. ശ്യാം മോഹൻലാൽ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി : വന മഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാങ്കോട് ഗവ.ഹയർ സെക്കൻഡറി.സ്കൂളിൽ നടന്ന പരിപാടി കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റാണി പി.എസ്,ഹെഡ്‌മിസ്ട്രസ് പ്രീത കുമാരി,നടുവത്തുമൂഴി ആർ.ഒ ശരത് ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ സോമൻ, പ്രസന്ന, പി.റ്റി.എ പ്രസിഡന്റ് കെ.പി. രാജു,എന്നിവർ പ്രസംഗിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യുട്ടി ആർ.ഒ. അനിൽ ബേബി, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ആർ.ജയകുമാർ, വനസംരക്ഷണ സമിതി സെക്രട്ടറിമാരായ ജി.വിനോദ് കുമാർ, അഖിൽ.എസ് തുടങ്ങിയവർ നേതൃത്വം നൽകി.