വള്ളിക്കോട് : ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി കൈപ്പട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സോജി.പി.ജോൺ, ആൻസി വർഗീസ്, പ്രിൻസിപ്പൽ പ്രിയ, കൃഷി ഓഫീസർ രഞ്ജിത് കുമാർ, കെ.എസ്. അനീഷ് എന്നിവർ പ്രസംഗിച്ചു.