sunil
ആർട്ടിസ്റ്റ് സുനിൽ കുളനട എണ്ണഛായയിൽ വരച്ച പത്മനാഭപുരം ക്ഷേത്രത്തിന്റെ ചിത്രം കടവടിയാർ കൊട്ടാരത്തിലെ അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാൻ ഏറ്റു വാങ്ങുന്നു.

അടൂർ : ചിത്രകലയിലെ ശ്രദ്ധേയനും കുവൈറ്റിലെ പ്രശസ്ത കലാകാരനുമായ ആർട്ടിസ്റ്റ് സുനിൽ കുളനട ജലച്ചായത്തിൽ വരച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്ന ചിത്രം ഇനിമുതൽ തിരുവനന്തപുരം കൊട്ടാരം മ്യൂസിയത്തിൽ കാണാം. കഴിഞ്ഞദിവസം കവടിയാർ കൊട്ടാരത്തിൽ എത്തിച്ച പെയിന്റിംഗ് അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാൻ ഏറ്റുവാങ്ങി. ആർഷഭൂമി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ബിനു ഹരിനാരായണൻ, രതീഷ് കുന്നം എന്നിവർ പങ്കെടുത്തു. വിദേശികളും സ്വദേശികളുമായ കവികളുടെ അമ്പതിൽപരം കവിതകൾക്ക് ക്യാൻവാസിൽ ചിത്രാവിഷ്കാരം നടത്തയിട്ടുള്ള സുനിൽ, നയന മനോഹരമായ മറ്റനേകം ചിത്രങ്ങളും വരച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ കൃതികളായ ദൈവദശകം, പിണ്ഡനന്ദി, കുണ്ഡലിനിപ്പാട്ട് തുടങ്ങിയവ ഒറ്റ ക്യാൻവാസിൽ ചിത്രീകരിച്ചിട്ടുണ്ട്. കുവൈറ്റിൽ രാജാരവിവർമ്മ ഓപ്പൺ ആർട്ട് സ്കൂൾ നടത്തിവരുന്ന ഇദ്ദേഹം അവിടുത്തെ കലാസംഘടനകൾ നടത്തുന്ന മത്സരങ്ങളുടെ പ്രധാന വിധികർത്താവ് കൂടിയാണ്. കൂടാതെ maashapp. com ൽ ഓൺലൈൻ ചിത്രകലാ പഠനക്‌ളാസുകളും നടത്തുന്നു. ദൈവദശകത്തിന്റെ പെയിന്റിംഗ് ശിവഗിരി മഹാസമാധിയിൽ തീർത്ഥാടനകാത്ത് എത്തി സമർപ്പിച്ചി​രുന്നു.