adhalath

പത്തനംതിട്ട : കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ റവന്യൂ റിക്കവറി നടപടികൾക്ക് വിധേയമായ എല്ലാ വായ്പകൾക്കും ഒറ്റതവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. വായ്പ തീർപ്പാക്കുന്നവർക്ക് ബാക്കി നിൽക്കുന്ന പിഴപലിശയിൽ 100 ശതമാനം ഇളവ് അനുവദിക്കും. ഈ മാസം ഒന്നു മുതൽ സെപ്തംബർ 30 വരെ ഈ ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങൾക്ക് കോർപ്പറേഷന്റെ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0468 2226111, 2272111.