fish
നഗരത്തിൽ അലങ്കാർ സൂപ്പർ മാർക്കറ്റിന് സമീപത്തെ ഫിഷ് സ്റ്റാളിൽ നിന്ന് പിടിച്ചെടുത്ത പഴകിയ മത്സ്യം

പത്തനംതിട്ട: നഗരത്തിൽ അലങ്കാർ സൂപ്പർ മാർക്കറ്റിനോടു ചേർന്ന ഫിഷ് സ്റ്റാളിൽ നിന്ന് 40 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിലത്ത് മുറിച്ചിട്ട നിലയിൽ മത്സ്യം കണ്ടെത്തുകയായിരുന്നു.ഐസിൽ സൂക്ഷിക്കാതിരുന്ന മത്സ്യത്തിന് ദിവസങ്ങളുട‌െ പഴക്കമുണ്ടായിരുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു.