പത്തനംതിട്ട: ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ ആദ്യ ശാഖാതല യൂണിറ്റ് 425-ാം നമ്പർ മേക്കൊഴൂർ ശാഖയിൽഎസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു . എംപ്ലോയീസ് ഫോറം മുൻ യൂണിയൻ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായ സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് അജുലാൽ, യുണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, എംപ്ലോയീസ് ഫോറം സംസ്ഥാന ട്രഷറർ ഡോ.വിഷ്ണു, സംസ്ഥാന വൈസ് പ്രസിഡന്റ് അനിലാ പ്രദീപ്, എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് സുധീപ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, ശാഖാ പ്രസിഡന്റ് സത്യപാലവിജയപണിക്കർ, സെക്രട്ടറി വി.എസ്.മോഹനൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സുരേഷ് നാരായണൻ ചിറയ്ക്കൽ ( പ്രസിഡന്റ് ) ,സുമി അജിത്ത് ചിറയ്ക്കൽ ( വൈസ് പ്രസിഡന്റ് ),അനീഷാ സന്തോഷ്, ചെമ്പനാലിൽ (സെക്രട്ടറി), പ്രകാശ്, പനയ്ക്കൽ ( ജോയിന്റ് സെക്രട്ടറി ) രാജേഷ്, അത്തിടംകുഴിയിൽ ( ട്രഷറർ ) സുധീഷ് (വല്യ കാലാവടക്കേതിൽ), ശ്രീജിഷ കടപ്രമണ്ണിൽ എന്നിവരെ തിരഞ്ഞെടുത്തു.