കോന്നി : ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.എസി, കോഴ്‌സുകൾ പാസായവർക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തിൽ ജൂലൈ 10ന് രാവിലെ 9.30 മുതലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധൻ ഡോക്ടർ ടി.പി.സേതുമാധവനാണ് ക്ലാസ് നയിക്കുന്നത് കരിയർ ഗൈഡൻസ് ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ.എസ്.അയ്യർ നിർവഹിക്കും. ചടങ്ങിൽ കോന്നി, മലയാലപ്പുഴ, പ്രമാടം, വള്ളക്കോട്, അരുവാപ്പുലം എന്നീ പഞ്ചായത്തുകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു, ,വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ കോന്നി ആദരിക്കും. കരിയർ ഗൈഡൻസ് ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 94461 15081, 94477 02699, 94474 10087 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ പ്രോഗ്രാം ദിവസം രാവിലെ 9 മുതൽ രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാണെന്ന് ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ സെക്രട്ടറി കെ.എസ് ശശികുമാർ എന്നിവർ അറിയിച്ചു.