കൊടുമൺ: കൊടുമൺ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ബഡ്‌സ് റീ ഹാബിലിറ്റേഷൻ സെന്ററിലേക്ക് (പ്രായപൂർത്തിയായ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള പകൽ പരിപാലന കേന്ദ്രം) ആയ കം കുക്ക് തസ്തികയിലേക്ക് പത്താംതരം വരെ പഠിച്ച ആരോഗ്യവും തൊഴിൽ സന്നദ്ധതയും പാചക ആഭിമുഖ്യവും ഉള്ള 40 വയസിൽ താഴെ പ്രായം ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജനനതീയതി ഇവ തെളിയിക്കുന്ന രേഖകൾ സഹിതം 15ന് മുമ്പായി പഞ്ചായത്തോഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ഓഫീസ് സമയങ്ങളിൽ 04734-285225 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്ന് പഞ്ചായത്ത് അസി.സെക്രട്ടറി അറിയിച്ചു.