തിരുവല്ല: ഋതുപർണ്ണത്തിന്റെ ബഹുമുഖ പ്രതിഭ പുരസ്‌കാരം ബി.ജി.ഗോകുലന് സമ്മാനിച്ചു. മെമന്റോയും 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മുൻമന്ത്രി കെ.ബാബു എം.എൽ.എയിൽ നിന്നും ബി.ജി.ഗോകുലൻ ഏറ്റുവാങ്ങി. ഋതുപർണ്ണത്തിന്റെ രണ്ടാമത് വാർഷികാഘോഷങ്ങൾ അക്ഷരദീപം മാസിക പത്രാധിപർ വിജയൻ ടി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് 24 എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുകയും 24 എഴുത്തുകാരെ ആദരിക്കുകയും ഇരുപതോളം പേർക്ക് പുരസ്‌കാരങ്ങൾ നൽകുകയും ചെയ്തു.