തിരുവല്ല: സഹകാർഭാരതി നെടുമ്പ്രം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മണിപ്പുഴ അമ്പാടി പുരുഷ സ്വയംസഹായ സംഘത്തിന്റെയും കല്ലട കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന നേത്ര പരിശോധന ക്യാമ്പും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദിക്കലും സഹകാർ ഭാരതി ജില്ലാ അദ്ധ്യക്ഷൻ ജി.അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ കെ.ആർ.പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ, താലുക്ക് സംഘടന സെക്രട്ടറി ശ്രീകുമാർ മണിപ്പുഴ,കെ.രാധാക്യഷ്ണൻ,കൃഷ്ണമൂർത്തി,കെ.എസ്.രാജശേഖരൻ നായർ,ഗോപി, സതീഷ്കുമാർ, ഗോപാലകൃഷ്ണൻ നായർ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.