കടമ്മനിട്ട: കേരളത്തിന്റെ വികസന ചരിത്രത്തിൽ ലീഡർ കെ.കരുണാകരന്റെ സ്ഥാനം എന്നും മുൻനിരയിലായിരിക്കുമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ പറഞ്ഞു. കെ.കരുണാകരന്റെ നൂറ്റിനാലാം ജൻമദിന വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എം.ആർ രമേശ് അദ്ധ്യക്ഷത വഹിച്ചു. വി.പി മനോജ് കുമാർ ,ഷാജി കിഴക്കേ പറമ്പിൽ ,ബിജു മലയിൽ,മനോജ് മുളന്തറ,വി.സി സണ്ണി ,റോയിച്ചൻ കലയിൽ , സിനോ ഡിജോ എന്നിവർ പ്രസംഗിച്ചു.