
പത്തനംതിട്ട : ഭരണഘടനാപരമായ സ്ഥാനത്ത് ഇരുന്നുകൊണ്ട് പൊതുജനമദ്ധ്യത്തിൽ ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ ഭരണഘടനാപരമായി അലങ്കരിക്കുന്ന മന്ത്രി പദവിയും എം.എൽ.എ പദവിയും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിയുടെ കോലം കത്തിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ എസ്.ശിവ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വാസുദേവൻ, അഖിൽ വർഗീസ്, ജില്ലാ സെക്രട്ടറി ജിത്തു രഖുനാഥ്, മീഡിയ കൺവീനർ ശംഭു ഇലന്തൂർ, ജിഷ്ണു വള്ളിക്കോട്, പ്രദീപ് കൊടുമൺ, ശ്യാം ശിവപുരം, ഷാഹിദ രാജേഷ് എന്നിവർ പങ്കെടുത്തു.