തിരുവല്ല: ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ചിത്രത്തിൽ കരിഓയിൽ പൂശി പ്രതിഷേധിച്ചു. വേദി പങ്കിട്ട മാത്യു ടി.തോമസ് എം.എൽ.എ സമൂഹത്തോട് മാപ്പുപറയണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി റോബിൻ പരുമല പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, ഐ.എൻ.ടി.യു നിയോജകമണ്ഡലം ചെയർമാൻ അഡ്വ.രാജേഷ് ചാത്തങ്കരി, അരുൺ പി.അച്ചൻകുഞ്ഞ്, രാജേഷ് മലയിൽ, ശ്രീനാഥ് പി.പി, അജ്മൽ, അമീർഷാ, ബ്ലസൻ,ബെന്റി ബാബു, ബ്ലസൻ പത്തിൽ,റിജോ വള്ളംകുളം,ജോൺസൺ വെൺപാല,രതീഷ്,പ്രവീൺ ബ്രഹ്മദാസ് എന്നിവർ പ്രസംഗിച്ചു.