മുളക്കുഴ: രഞ്ജിനി ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സമ്മേളനം ലൈബ്രറി കൗൺസിൽ ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ് എൽ.പി സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ.റെഞ്ചി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ജി. നിശികാന്ത് മുഖ്യ പ്രഭാഷണം നടത്തി. പി.കെ ശിവൻകുട്ടി, ക്ലബ് രക്ഷാധികാരി കെ.എൻ സദാനന്ദൻ, രഞ്ജിനി ഗ്രന്ഥശാല എക്‌സിക്യൂട്ടീവ് അംഗം ടി.എ മോഹനൻ, രഞ്ജിനി ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി സിന്ധു ബിനു, രഞ്ജിനി ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കുമാരി കാവ്യാ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു