മല്ലപ്പള്ളി:എഴുമറ്റൂരിൽ വൈദ്യുതി മുടക്കം പതിവാകുന്നു. നാല് ദിവസങ്ങളായി രാവിലെ മുടങ്ങുന്ന വൈദ്യുതി ഉച്ചയ്ക്ക് ശേഷം വരുകയും മിനിറ്റുകളുടെ ദൈർഘ്യത്തിൽ പോകുന്നതും പതിവായിരിക്കുകയാണ്.വായ്പൂര് സെക്ഷൻ പരിധിയിലുള്ള പ്രദേശത്തെ ഉപഭോക്താക്കൾ ഫോൺ വിളിച്ചാലും മറുപടി ലഭിക്കാറില്ലെന്ന ആക്ഷേപവുമുണ്ട്. അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.