അടൂർ : ഏറത്ത് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നടന്ന ഞാറ്റുവേല ചന്തയുടേയും വിള ഇൻഷ്വറൻസ് വാരാത്തരണത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീജാകുമാരി അദ്ധ്യക്ഷയായിരുന്നു. മെമ്പർമാരായ ഡി. ജയകുമാർ, ആർരമണൻ, സൂസൻ ശശികുമാർ, ശോഭനകുഞ്ഞുകുഞ്ഞ്, റോസമ്മ ഡാനിയേൽ, കൃഷി ഡെപ്പ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യൂ എന്നിവർ പ്രസംഗിച്ചു.