കോന്നി: ബംഗ്ലാദേശിൽ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ വിഷവാതകം ശ്വസിച്ച് മരിച്ച കോന്നി സ്വദേശി അഖിൽ ശേഖറിന്റെ (26) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ജൂൺ 17 ന് ബംഗ്ളാദേശിലെ ചിറ്റഗോപിലായിരുന്നു സംഭവം. കപ്പലിന്റെ അറ്റകുറ്റപ്പണികൾക്കിടെ അഖിലും കൊല്ലം സ്വദേശി ജിഷ്ണുരാജും വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ ബംഗ്ലാദേശിൽ പോസ്റ്റുമോർട്ടം നടത്തി നാട്ടിലെത്തിക്കാനുള്ള നടപടികൾ വൈകിയിരുന്നു. സംഭവം നടന്ന് 18 ദിവസങ്ങൾ കഴിഞ്ഞാണ് നടപടികൾ പൂർത്തിയായത്. ഏറയിസ് ഗ്രൂപ്പ് ഒഫ് കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും.കോന്നി മങ്ങാരം താഴത്ത് വീട്ടിൽ ശേഖറിന്റെയും അജിതയുടെയും മകനാണ് അഖിൽ. തേക്കുതോട് സ്വദേശികളായ അഖിലിന്റെ കുടുംബം അടുത്തിടെയാണ് കോന്നി ഡി എഫ്. ഒ ഓഫിസിനു സമീപം താമസം തുടങ്ങിയത്. ഇന്ന് 12 ന് സംസ്കാരം നടക്കും.