മെഴുവേലി:മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കോടെ വിജയിച്ച കുട്ടികളെ അഭിനന്ദിച്ച് ശ്രീനാരായണ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചതിൽ ആനന്ദഭൂതേശ്വരം എസ്.എൻ.ഡി.പി യോഗം ശാഖയും എസ്.എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു.
ശാഖാ യോഗത്തിന്റെ ഉടമസ്ഥതയിലുള്ള ഇ.കെ കുഞ്ഞിരാമൻ എക്സ് എം. എൽ. എ. സ്മാരക വെയിറ്റിംഗ് ഷെഡിലാണ് മൂന്ന് ബോർഡുകൾ സ്ഥാപിച്ചിരുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം 65-ാം നമ്പർ ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നൽകി.
ശാഖായോഗം വൈസ് ചെയർമാൻ കെ.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൺവീനർ പ്രവീൺകുമാർ.പി പ്രമേയം അവതരിപ്പിച്ചു. വനിതാസംഘം കേന്ദ്രസമിതി അംഗം ശ്രീദേവി.കെ.എസ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ രാഹുൽരാജ്, സജി വട്ടമോടി, വിനു പാലനിൽക്കുന്നതിൽ, എം.എസ്.അനിൽകുമാർ,പി.എൻ.ദിലീപ് കുമാർ, കെ.എൻ. സുരേന്ദ്രൻ, പി.ബി.സിംഹളസൗധൻ തുടങ്ങിയവർ പ്രസംഗിച്ചു.