പന്തളം : മങ്ങാരം ഗവ.യു.പി.സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മങ്ങാരം ഗ്രാമീണ വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഐ.വി.ദാസ് അനുസ്മരണ സമ്മേളനം ഇന്ന് ഉച്ചക്ക് 2 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും .പന്തളം നഗരസഭ കൗൺസിലർ സുനിതാവേണു ഉദ്ഘാടനം ചെയ്യും .വായനശാല പ്രസിഡന്റ് ഡോ: ടി.വി.മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിക്കും .മങ്ങാരം ഗ്രാമീണ വായനശാല യുടെ ആഭിമുഖ്യത്തിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള കാഷ് അവാർഡ് വിതരണം ലൈബ്രറി കൗൺസിൽ പന്തളം മേഖല നേതൃസമിതി കൺവീനർ കെ.ഡി.ശശീധരൻ നിർവഹിക്കും.