വട്ടമൺ : ഡി.വൈ.എഫ്.ഐ വട്ടമൺ യൂണി​റ്റിന്റെ നേതൃത്വത്തിൽ എസ്. എസ്.എൽ. സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അജിൻ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മി​റ്റി അംഗം രേഷ്മ മറിയം റോയ്, ജിഷ ജയകുമാർ, മേഖല പ്രസിഡന്റ് ആർഷ ലക്ഷ്മി, സെക്രട്ടറി വിപിൻ വേണു, ബിൻസൺ, ജിജോ, പ്രസിഡന്റ് എബിൻ, സൂരജ് തുടങ്ങിയവർ പങ്കെടുത്തു.