
കൊടുമൺ: കൊടുമൺ ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഇ.എം.എസ് സ്റ്റേഡിയത്തിൽ ശുചീകരണ ജോലികൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിനായി തദ്ദേശീയരായ പുരുഷന്മാർ / സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 വയസിനും 45 വയസിനും മദ്ധ്യേ. യോഗ്യത: എസ്.എസ്.എൽ.സി. പ്രവൃത്തിപരിചയം അഭികാമ്യം. പ്രദേശവാസികൾക്ക് മുൻഗണന. ഒഴിവുകളുടെ എണ്ണം 01. അപേക്ഷകർ വിശദമായ ബയോഡാറ്റ, പ്രായം, മേൽവിലാസം ഇവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ജൂലായ് 14നകം ഗ്രാമപഞ്ചായത്താഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04734-285225.