മല്ലപ്പള്ളി: പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ വിസമ്മതിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈസൻ മല്ലപ്പള്ളി ജോയിന്റ് ആർ.ടി.ഒ ഇടപെട്ട് റദ്ദാക്കി. ആനിക്കാട് മുൻ പഞ്ചായത്ത് പ്രസി‌ഡന്റ് പ്രമീള വസന്ത് മാത്യുവിന്റെ പരാതിയിലാണ് ഓട്ടോ ഡ്രൈവറായ പേരകത്തിനാംകുഴിയിൽ വീട്ടിൽ ശശിധരന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയത്. കുളത്തുങ്കൽ കവലയ്ക്കു സമീപം തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീക്ക് മരകുറ്റിയിൽ വീണ് പരുക്കേതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ ഇയാൾ കൂട്ടാക്കിയില്ല. ഇതുകാണിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയിന്റ് ആർ.ടി.ഒക്ക് പരാതി നൽകുകയായിരുന്നു. പിടന്നപ്ലാവ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ് ഇയാൾ.