bjp
സജി​ ചെറി​യാന്റെ വി​വാദ പരാമർശത്തി​ൽ പ്രതി​ഷേധി​ച്ച് ചെങ്ങന്നൂരി​ൽ ബി​.ജെ.പി​ നടത്തി​യ മാർച്ചി​ന് നേതൃത്വം നൽകി​യ ആലപ്പുഴ ജി​ല്ലാ പ്രസി​ഡന്റ് എം.വി​.ഗോപകുമാറി​നെ അറസ്റ്റു ചെയ്തു നീക്കുന്നു

ചെങ്ങന്നൂർ: ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശില്പി ഡോ. ബി. ആർ അബ്ദേക്കറെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാരോപിച്ച് മന്ത്രി സജിചെറിയാന്റെ മണ്ഡലമായ ചെങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രതിപക്ഷം സമരം ഇന്നലേയും ശക്തമാക്കി. മന്ത്രി സ്ഥാനം രാജി വച്ചെങ്കിലും എം.എൽ.എ സ്ഥാനവും രാജി വയ്ക്കണമെന്ന് കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കോൺഗ്രസും ബി.ജെ.പിയും സജി ചെറിയാന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് കോടതി റോഡിൽ പൊലീസ് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധയോഗം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. എബികുര്യാക്കോസ്, സുനിൽ പി.ഉമ്മൻ, ഡി.സി.സി സെക്രട്ടറി പി.വി ജോൺ, നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ, മുൻ ചെയർമാൻ ഷിബുരാജൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രവർത്തകർ സജി ചെറിയാന്റെ ചിത്രം കത്തിച്ചു.

മുഖ്യമന്ത്രി രാജ്യത്തെ വെല്ലുവിളിക്കുന്നു: എം.ടി രമേശ്


മുഖ്യമന്ത്രി രാജ്യത്തെ വെല്ലുവിളിക്കുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ് എം.ടി രമേശ് പറഞ്ഞു.

ബി.ജെ.പി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന പൊള്ളത്തരമാണെന്നും, വെള്ളക്കാരൻ പറഞ്ഞത് കേട്ടെഴുതിയതാണെന്നും ഭരണഘടനാ ശിൽപി ഡോ.ബി.ആർ അംബേദ്കർ കൊള്ളാത്ത ആളാണെന്നുമാണ് രാജിവച്ച മുൻ മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടവർ പാർട്ടി ചടങ്ങിൽ ഭരണഘടനയെ ചോദ്യം ചെയ്യാൻ അധികാരമുണ്ടോ. അങ്ങനെ ചെയ്ത സജി ചെറിയാനെ ഇപ്പോഴും സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയും, സി.പി.എമ്മും ശ്രമിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളെ അപമാനിച്ച സജി ചെറിയാൻ മന്ത്രി സ്ഥാനം മാത്രമല്ല എം.എൽ.എ സ്ഥാനവും രാജിവെയ്ക്കണമെന്ന് എം.ടി രമേശ് ആവശ്യപെട്ടു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, ട്രഷറാർ കെ. ജി കർത്ത, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനം പ്രസംഗം കഴിഞ്ഞതോടെ ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എം.സി റോഡ് ഉപരോധിച്ചു. ഇതോടെ സംസ്ഥാന ഹൈവേയിലൂടെയുളള ഗതാഗതം തടസപപ്പെട്ടു. തുടർന്ന് പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കി.

.മന്ത്രിയുടെ ചിത്രം കോൺഗ്രസ് കത്തിച്ചു
.ബി.ജെ.പി എം.സി റോഡ് ഉപരോധിച്ചു
. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി