പത്തനംതിട്ട : പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഐ.ആർ.ബി കമാൻഡോ) (കാറ്റഗറി നമ്പർ.136/2022) തസ്തികയുടെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ജൂലായ് ഒൻപത്, 10 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന എൻഡ്യൂറൻസ് ടെസ്റ്റ് ബക്രീദ് പ്രമാണിച്ച് യഥാക്രമം 11,12 തീയതികളിലേക്ക് പുതുക്കി നിശ്ചയിച്ചു. ഉദ്യോഗാർത്ഥികൾക്ക് പുതുക്കിയ തീയതി ഉൾപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് അനുവദിക്കുന്നതല്ല. ഒൻപത്, 10 തീയതികളിലെ അഡ്മിഷൻ ടിക്കറ്റുമായി നിർദേശിച്ച സ്ഥലത്തും സമയത്തും യഥാക്രമം 11, 12 തീയതികളിൽ എൻഡ്യൂറൻസ് ടെസ്റ്റിന് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഫോൺ: 0468 2222665.