മല്ലപ്പള്ളി: ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ സജി ചെറിയാൻ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അരുൺ പ്രകാശ് ഉദ്ഘാടനംചെയ്തു. ബി ജെ പി മല്ലപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിജയൻകുട്ടി, സന്തോഷ് മാന്താനം, മണ്ഡലം സെക്രട്ടറി അജിത് അഞ്ജനം, ജയകുമാർ, ഹരി പേരകത്ത്, ഈപ്പൻ മാത്യു, സന്തോഷ് സൗപർണ്ണിക, ഗ്രാമ പഞ്ചായത്തംഗം സുരേഷ് ബാബു, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഷാജിചാമത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.