പത്തനംതിട്ട: കേരളം താലിബാനിസത്തിലേക്കോ എന്ന വിഷയത്തിൽ ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഇന്ന് വൈകിട്ട് 3 ന് പത്തനംതിട്ട ബി .എം .എസ് ഹാളിൽ സെമിനാർ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാദ്ധ്യമ പ്രവർത്തകൻ ജി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും . ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ സെക്രട്ടറി ജനറൽ ടി.പി ജോസഫ് , ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ് . ബിജു , സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഹരിദാസ് , ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ പ്രസംഗിക്കും. മതഭീകരവാദം സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുന്ന സാഹചര്യത്തിലും കേരളത്തിന് പരിചിതമല്ലാത്ത പല സംഭവങ്ങളും അരങ്ങേറുന്നതിന്റെയും പശ്ചാത്തലത്തിലാണ് എല്ലാ ജില്ലകളിലും സെമിനാറുകളും ജനകീയ സമ്പർക്കവും നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഹരിദാസ് ,ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി. എൻ . രഘുത്തമൻ എന്നിവർ പങ്കെടുത്തു .