പന്തളം : പന്തളം നഗരസഭയിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലികൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക കാലയളവിൽ ജോലി ചെയ്യുന്നതിന് 4 ബിൽ കളക്ടർമാരെയും 2 ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെയും ആവശ്യമുണ്ട്. യോഗ്യത - എൽ. ഡി. ക്ലാർക്ക് / ബിൽ കളക്ടർ - ഗവ. അംഗീകൃത സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ / എൻ. സി. വി. റ്റി. ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ) തത്തുല്യ യോഗ്യത + ഡേറ്റാ എൻട്രിയിൽ പ്രാവീണ്യം. ഡേറ്റാ എൻട്രി ഓപ്പറേറ്റർ - 6 മാസത്തിൽ കുറയാത്ത ഗവ. അംഗീകൃത ഡേറ്റാ എൻട്രി കോഴ്‌സ്, പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഇൗ മാസം 11.