പന്തളം: തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പന്തളം പൊലീസ് സ്‌റ്റേഷൻ സന്ദർശിച്ചു.
എസ്.എച്ച്.ഒ ശ്രീകുമാർ. എസ്, എസ്‌.ഐമാരായ ശ്രീജിത്. ബി, തോമസ് ഉമ്മൻ, എ.എസ്‌.ഐ ബിജു, സി.പി.ഒ രഞ്ജിത് ആർ.എ. എന്നിവർ കേഡറ്റുകൾക്ക് സ്‌റ്റേഷനിലെ പ്രവർത്തനങ്ങൾ പറഞ്ഞുകൊടുത്തു. ഡ്രിൽ ഇൻസ്ട്രക്ടർ രാജീവ്.ബി, എസ്.പി.സി സി.പി.ഒമാരായ ഗീത സി.ആർ, മോത്തിമോൾ. എ, എസ്.പി.സി ഗാർഡിയൻ പ്രസിഡന്റ് പ്രമോദ്കുമാർ ടി.എം. എന്നിവർ നേതൃത്വം നൽകി.