ഇലവുംതിട്ട: വായന പക്ഷാചരണത്തിന്റെ സമാപനവും കുമാരാനാശാന്റെ ചണ്ഡാല ഭിക്ഷുകി പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാർഷികവും ഐ വി ദാസ് ജന്മദിന അനുസ്മരണവും ഇന്ന് വൈകിട്ട് 4.30ന് നെടിയകാലാ മേനോൻ സ്മാരക ഗ്രന്ഥശ്രാലയിൽ നടക്കും. പ്രസിഡന്റ് കെ.സി.രാജഗോപാലന്റെ അദ്ധ്യക്ഷതയിൽ ചണ്ഡാല ഭിക്ഷുകിയുടെ നൂറാം വാർഷിക അനുസ്മരണം മൂലൂർ സ്മാരക സെക്രട്ടറി പ്രൊഫ.ഡി പ്രസാദ് നടത്തും, ഐ വി ദാസ് അനുസ്മരണം രാജു സഖറിയ നടത്തും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, മൂലൂർ സ്മാരക കമ്മിറ്റിയംഗം റ്റി.വി.സ്റ്റാലിൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ,മംഗളൻ സിംഗ്, വി.വിനോദ്,​ വി.ആർ.സജികുമാർ,​പി.ആർ.ബിജു എന്നിവർ പ്രസംഗിക്കും.