07-gas

പത്തനംതിട്ട : പാചക വാതക വില വർദ്ധനയിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ടൗൺ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ അടുപ്പിൽ വിറക് കത്തിച്ച് ചായ പാചകം ചെയ്ത് വിതരണം നടത്തിയാണ് പ്രതിഷേധം നടത്തിയത്. സി.പി.എം ഏരിയാകമ്മറ്റിയംഗം എം.ജെ.രവി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അനിതാലക്ഷ്മി, പ്രസിഡന്റ് ശോഭ കെ. മാത്യു, പി.കെ.ജയപ്രകാശ്, ശ്യാമാശിവൻ, ബിന്ദുസുരേഷ്, ഷീജാ ഷാനവാസ്, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.